ക്യൂ നില്‍ക്കുക എന്നത് മലയാളികളെ സംബന്ധിച്ച് വലിയ വിഷമമുള്ള കാര്യമാണ്. അത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാകാന്‍ ഇനിയും കാലം കുറേ എടുക്കുമെന്ന് വേണമെങ്കില്‍ പറയാം. അതിനൊരു അപവാദമെന്ന് പറയാനുള്ളത് ബിവറേജസ്സിനു മുന്നിലെ തികഞ്ഞ അര്‍പ്പണബോധത്തോടും ക്ഷമയോടും കൂടിയുള്ള ക്യൂ മാത്രം.
നമ്മുടെ ബസ് സ്റ്റാന്റ്കളില്‍ നല്ല തിരക്കുള്ള സമയത്ത് ചെന്നാല്‍ ക്യൂ നില്‍ക്കാതെ ബസ്സില്‍ കേറാന്‍ ആളുകള്‍ നടത്തുന്ന പഞ്ജഗുസ്തിയും പൂഴികടകനുമൊക്കെ ഒന്ന് കാണണ്ടത് തന്നെയാണ് . കൈനനയാതെ മീന്‍ പിടിക്കുന്ന ചില വിരുതന്മാര്‍ ജനലിലൂടെ തൂവാല ചുരുട്ടി ഏതെങ്കിലുമൊരു സീറ്റിലെക്കെറിഞ്ഞു സീറ്റ് ബുക്ക് ചെയ്യും.അത് പിന്നെ മറ്റൊരു കയ്യാങ്കളിക്ക് കളമൊരുക്കുമെന്നതു മറ്റൊരു സത്യം. ചിലര്‍ കളരി അഭ്യാസിയുടെ മെയ് വഴക്കത്തോടെ ജനലില്ലൂടെ നൂഴ്ന്നു കേറും.മറ്റുചിലര്‍ ഡ്രൈവര്‍ സീറ്റിലൂടെ ഇടിച്ചു കയറും.പിന്നെ പൂരം കാണുന്ന ആഘോഷതിമിര്‍പ്പോടെ അകത്തിരുന്നു വാതിലിലെ ഇടി കണ്ടു രസിക്കും.
ക്യൂ നില്‍ക്കാതെ ആരുടെയെങ്കിലുമൊക്കെ മുതുകില്‍ ചവുട്ടി കയറി സ്വന്തം കാര്യം നോക്കുന്നൊരു പ്രവണത ആണല്ലോ നാട്ടില്‍ ഇന്നുമുള്ളത്. ഈ സാഹചര്യങ്ങളില്‍ വ്യക്തിത്വം രൂപപ്പെടുതിയെടുതൊരു മലയാളിക്ക് കര്‍ശ്ശനമായ ക്യൂ നില്‍പ്പും മര്യാദകളും ആദ്യമൊക്കെ അസഹനീയമായി തോന്നുമെങ്കിലും സാഹചര്യങ്ങള്‍ക്കനുസരിച്ച് , നിലനില്‍പ്പിനുവേണ്ടി, നല്ല ശീലങ്ങള്‍ ഉള്‍ക്കൊള്ളാനും ക്ഷമാശീലനാകാനും അവനു കഴിയും. ഞാന്‍ ജോലി ചെയ്യുന്നത് അമേരിക്കന്‍ പട്ടാളക്യാമ്പില്‍ ആണ്. വളരെയേറെ സുരക്ഷാ സംവിധാനങ്ങളും ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഉള്ള സ്ഥലം. ക്യാമ്പിനു അതിന്റേതായ ചിട്ടകളും നിയമങ്ങളും ഉണ്ട്. പാലിക്കപെടെണ്ടതും ശ്രദ്ധയോടെ അനുവര്‍ത്തിക്കണ്ടതുമായ കുറേ ഔദ്യോഗിക മര്യാദകള്‍ വേറെയും .അതിന്റെ ഒരു ഭാഗം മാത്രമാണ് പല ഇടങ്ങളിലായി ഞങ്ങള്‍ നില്‍ക്കണ്ടി വരുന്ന ക്യൂവുകള്‍ ...പന്ത്രണ്ടു മണികൂര്‍ നീളുന്ന ജോലിയെ പതിനാറും പതിനേഴും മണിക്കൂറിലേക്ക് വലിച്ചു നീട്ടുന്ന ഔപചാരികതകളില്‍ ഏറ്റവും കൂടുതല്‍ സമയം കാര്‍ന്നു തിന്നുന്നതും ഈ ക്യൂവുകളാണ് ...അത്തരം ചില ക്യൂവുകളിലേക്ക് നമ്മുക്ക് ക്യൂവായി പോകാം ...
ക്യൂ ഒന്ന്
ഏഴരവെളുപ്പിനെ മുങ്ങികുളിക്കുന്ന വല്ല്യമ്മമാരെ പോലെ കൊച്ചുവെളുപ്പാന്‍ കാലത്തൊരു കാക്കകുളിയൊക്കെ പാസ്സാക്കി സ്പ്രേയില്‍ കുളിപ്പിച്ച വേഷഭൂഷാതികളോടെ നേരെ ഭോജനശാലയിലേക്ക്. പ്രവര്‍ത്തി ദിവസം തുടങ്ങുന്നത് തന്നെ അന്നവിചാരത്തോടെ ആണെന്ന് സാരം. അവിടെ തുടങ്ങുന്നു ഞങ്ങളുടെ ക്യൂ ജീവിതത്തിന്റെ ആദ്യ പടി. താലപ്പൊലി ഏന്തിയ ബാലികമാരെ പോലെ കൈയ്യില്‍ പ്ലേറ്റും പിടിച്ചു തന്റെ നമ്പര്‍ വരുന്നതും കാത്തുള്ള ആ നില്‍പ്പൊന്നു കാണണ്ടത് തന്നെ. എന്താ മര്യാദ ...എന്താ അച്ചടക്കം.ഇവരൊക്കെ നാട്ടില്‍ നിന്നു വന്നവര് തന്നെയോ എന്ന് ചിന്തിച്ചു പോകും. ബാഗിലും പോക്കറ്റിലും തിരുകിയ ബ്രേക്ക് ഫാസ്റ്റുമായി നേരെ കമ്പനി ബസ്സിലേക്ക്.
പ്രവാസിയുടെ ഗൃഹാതുരതയില്‍ ഉപ്പും മുളകും പുരട്ടി നീറ്റാന്‍ കമ്പനി മനപ്പൂര്‍വ്വം ഇറക്കിയിരിക്കുകയാണ് നമ്മുടെ സ്വന്തം ആനവണ്ടി... ടാറ്റാ ബസ്. കെ എസ് ആര്‍ ടി സിയുടെ സുഖദായക ഓര്‍മ്മകളിലേക്ക് ഊളിയിടാന്‍ ക്യാമ്പിലേക്കുള്ള അരമണിക്കൂര്‍ യാത്ര തന്നെ ധാരാളം. അരമണിക്കൂറിനെ ഒരു രാത്രിയാക്കി.. കൂര്‍ക്കം വലിച്ചും, സഹയാത്രികന്റെ തോളിലേക്ക് ഈത്താ വാറ്റിയും ചാഞ്ഞുറങ്ങിയും ഞങ്ങള്‍ എത്തി ചേരുന്നത് ബസ് സ്കാനിംഗ് ഏരിയയിലേക്കാണ് . അതൊരു തുടക്കമാണ്.
ക്യൂ രണ്ടു
ബസ് സ്കാനിംഗ് ഏരിയ ഞങ്ങളുടെ ഒരു ഇടതാവളമാണ്. ബസ്സില്‍ നിന്നും ക്യൂ ആയി ഇറങ്ങി മുന്നിലുള്ള ടെന്റില്‍ വരിവരിയായി നില്‍ക്കും.സുരക്ഷാ പരിശോദനകള്‍ കഴിഞ്ഞു ബസ് എത്തും വരെ ട്ടെന്റില്‍ നില്‍ക്കണം. നില്‍പ്പിന്റെ ദൈര്‍ഘ്യം അഞ്ചു മിനിറ്റ് മുതല്‍ ഒന്നര മണിക്കൂര്‍ വരെ നീളാം. ഇടത്താവളം എന്ന പ്രയോഗം അപ്രസക്തമാകുന്നത് അവിടെയാണ്. ഇടത്താവളങ്ങള്‍ വിശ്രമത്തിനാണെങ്കില്‍ ഇത് തിരിച്ചാണ്. എങ്കിലും ഈ നില്‍പ്പില്‍ , നാളുകളായി കാണാത്ത പലരെയും കണ്ടുമുട്ടും...സൗഹൃദങ്ങള്‍ പുതുക്കും..വിശേഷങ്ങള്‍ കൈമാറും.റൂമര്‍ തൊഴിലാളികളും ചാനല്‍ തൊഴിലാളികളും(റൂമര്‍ സ്പ്രെഡ് ചെയ്യുന്നവര്‍ ) വിഹരിക്കുന്നതും ഇവിടെ ആണ്. താന്താങ്ങളുടെ പ്രവര്‍ത്തനം സുഗമമായി നടത്താന്‍ അവര്‍ക്കിതിലും നല്ലൊരു സ്ഥലം വേറെ കിട്ടുമോ. സ്കാനിംഗ് കഴിഞ്ഞു വരുന്ന വണ്ടിയിലേക്ക് ക്യൂ ആയി കയറി നേരെ മെയിന്‍ ഗേറ്റിലേക്ക്.
ക്യൂ മൂന്നു
മെയിന്‍ ഗേറ്റ് ബില്‍ഡിംഗ്‌ലാണ് ബാഗ് സ്കാനിംഗ് തുടങ്ങിയ കലാപരുപാടികള്‍ അരങ്ങേറുന്നതു.രണ്ടറ്റത്തുമുള്ള വാതിലുകള്‍ക്ക് മുന്നില്‍ സിഗ് സാഗ് രീതിയില്‍ കയര്‍ കെട്ടിതിരിച്ച വഴിയിലൂടെ ക്യൂവായി വേണം അകത്തു കടക്കാന്‍ .ബസ്സില്‍ നിന്നിറങ്ങുമ്പോള്‍ തന്നെ ജീവിതത്തിലെ നിര്‍ണ്ണായകമായൊരു വഴി തിരഞ്ഞെടുക്കുന്ന ഗൗരവത്തോടെ വലതുപക്ഷത്തെക്കോ ഇടതുപക്ഷത്തെക്കോ ഞങ്ങള്‍ ചേരി തിരിയും.ബെല്‍റ്റ് , പേഴ്സ് , താക്കോല്‍ തുടങ്ങിയ സ്താവരജങ്കമ വസ്തുക്കള്‍ സകലതും സ്കാനിംഗ്നിട്ടു കാത്തു നില്‍ക്കും. ഊര്‍ന്നു വീഴുന്ന പാന്റ്റില്‍ പിടിച്ചു എല്ലാം ഊറി വാരി ഇറങ്ങി വരുന്ന പലരുടെയും നാവില്‍ അതിരാവിലെ തന്നെ സരസ്വതി മന്ത്രമാരിക്കും ഉണ്ടാവുക.
ക്യൂ നാലു
സ്കാനിംഗ് തിരുമേനി പൂജിച്ചു നല്‍കിയ അരപ്പട്ടമുറുക്കി, ആടയാഭരണങ്ങള്‍ ചാര്‍ത്തി ദേ വന്നു നില്‍ക്കുന്നു...ബാഡ്ജ് സ്വാപിംഗ് ഏരിയയിലെ അടുത്ത ക്യൂവിലേക്കു. ക്യൂവിന്റെ അങ്ങേ അറ്റത്തു സ്വാപിംഗ് കൌണ്ടറില്‍ നില്‍ക്കുന്ന ചേച്ചിയെയും...അടുത്ത കൌണ്ടറിലൂടെ പോകുന്ന ഫിലിപ്പീനി പെണ്ണുങ്ങളെയും വായിനോക്കി ഞങ്ങള്‍ ക്യൂവിലെ വിരസത അകറ്റും. പ്രവര്‍ത്തന രഹിതമായ കൌണ്ടറുകളില്‍ ഉരച്ചും കുലുക്കിയും ഞങ്ങള്‍ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ മാനുവല്‍ സ്വാപിംഗ് ചെയ്തു തിരക്കൊഴിവാക്കാന്‍ കൂട്ടാക്കാതെ, ഞങ്ങളെ നോക്കി 'നിനക്കൊക്കെ ഇങ്ങനെ തന്നെ വേണമെടാ' എന്ന പരിഹാസ്യചിരിയോടെ കറങ്ങിയടിച്ചു നടക്കുന്ന സെക്യൂരിറ്റി അണ്ണന്മാരുടെ വീട്ടുകാര്‍ക്ക് കാലത്ത് ഒന്ന് രണ്ടു മണിക്കൂര്‍ വിട്ടുമാറാത്ത തുമ്മലും ജലദോഷവുമാരിക്കും.
ക്യൂ അഞ്ചു
ഔപചാരികതകളേകിയ തളര്‍ച്ചയോടെ എത്തുന്ന ഞങ്ങളെ കാത്തു കടല്കിഴവന്‍ പട്ടാളക്കാരന്‍ ബസ് പാര്‍ക്കിംഗ് ഏരിയയില്‍ ഉണ്ടാവും.സ്ടാന്റ്റിറ്റീസും എബോവ് ട്ടേണും അടുപ്പിച്ചു അങ്ങേരുടെ വക പി റ്റിയും കഴിഞ്ഞു... സെക്ഷനിലേക്കുള്ള ബസ്സില്‍ കയറാന്‍ വീണ്ടും ക്യൂ.....ഞങ്ങള്‍ക്ക് നില്‍ക്കാന്‍ ക്യൂവുകള്‍ പിന്നെയും ബാക്കി ..:))
ഓഫ് :
പ്രവാസത്തിന്റെ പകുതിയും ക്യൂ നിന്ന് തീര്‍ക്കുന്ന ഞങ്ങളോടാ ബിവറേജസിന്റെ കളി..
hmm..
ReplyDelete...കാത്തിരിപ്പിന്റെ ദൈര്‍ഘ്യം കുറയട്ടെ .....
ReplyDeleteഞങ്ങള്‍ക്ക് നില്‍ക്കാന്‍ ക്യൂവുകള്‍ പിന്നെയും ബാക്കി ..:)
ReplyDeleteഹ്മം ഹ്മം ഇതൊക്കെയാ പരിപാടി അല്ലേ???
പെട്ടെന്ന് കഴിച്ചു സ്ഥലം കാലിയാക്കാം എന്ന് കരുതി ചെല്ലുമ്പോഴായിരിക്കും മെസ്സില്‍ വലിയ ക്യൂ. ഓ, ഈ ക്യൂ ഒന്ന് നീങ്ങുന്നും ഇല്ലല്ലോ എന്നു കരുതി പിറകിലോട്ടു നോക്കുമ്പോഴാണ്, ഒട്ടും മൂവ് ചെയ്യാതെ തന്നെ നമ്മളെത്രത്തോളം മുന്നില്‍ എത്തി എന്നു മനസ്സിലാക്കുക. അതാണ് ക്യൂ. ചെറുതാകും തോറും വലുതായി കൊണ്ടിരിക്കുന്ന ക്യൂ. ഒട്ടും താല്പര്യമില്ലാത്തവനെയും വരിയില്‍ പിടിച്ചു നിര്‍ത്തുന്ന ക്യൂ. ഐക്യത്തിന്റെയും ക്ഷമയുടെയും ബാലപാഠം പഠിപ്പിക്കുന്ന ക്യൂ. അവസാനം വരുന്നവന് ഒന്നും ബാക്കിയില്ലെന്കിലും, അവനെ ഒട്ടും ക്യൂവില്‍ നിര്‍ത്താതെ,സ്ലോ ആയി ഒടുങ്ങി തീരുന്ന ക്യൂ.
ReplyDeleteക്യൂ ഇല്ലാത്ത ഒരു ലോകത്തിനായി നമുക്ക് ക്യൂവില്‍ നില്‍ക്കാം.
ReplyDeleteബസ്സ് ലേറ്റ് ആണെങ്കില് പി എസ് സി ആപ്പീസിനു മുന്നിലെ സൈന് ഇന് റോസ്റ്റര് ഫില് ചെയ്യാനുള്ള ക്യൂവിന്റെ കാര്യം പറഞ്ഞില്ല
ReplyDeleteവായിക്കാനും കമന്റ് ചെയ്യാനും സമയം കണ്ടെത്തിയ എല്ലാവര്ക്കും നന്ദി.
ReplyDeleteanimesh, zainu bhai,pinky, aslam bhai, roshan bhai, savan...:)
@സാവന്‍ ആ പരുപാടി ഇപ്പൊ കുറച്ചു നാളായി നിര്‍ത്തിയിട്ടു. അതുകൊണ്ട് വിട്ടു പോയതാ :))
Nannayittundu Pradeep, iniyum ezhuthuka.... Daivam anugrahikkum.... ponnamma chechi venamayirunnoo ithil......
ReplyDeleteh hh h.. adipoli.. mone....
ReplyDeleteഇത്രമാത്രം ക്യൂ നിക്കണോ ജോലി സ്ഥലത്തെത്താന്‍ ...നന്നായിട്ടുണ്ട്
ReplyDelete@ubaid bhai, Aswathy - thanx for ur comments
ReplyDelete@aswathy, kure Q..ninnaale section-l ethoo..
അണ്ണാ ഇതൊക്കെ ഉള്ളത് തന്നെ... കൂടുതല്‍ വിശേഷങ്ങള്‍ പോരട്ടേ!!!!
ReplyDeleteകൊള്ളാം . ...... രസായിട്ടു ണ്ട് ......
ReplyDelete