ബാച്ചിലര്‍ ജീവിതത്തിന്റെ അലസതകള്‍ വെടിഞ്ഞു;ജീവിതനാടകത്തിലെ മറ്റൊ രു മികവുറ്റ വേഷവുമായി രണ്ടായിരത്തി ഒന്നില്‍ ഹൈദെരാബാദില്‍ അവതരിച്ചു. ജീവിതത്തിലെ ആദ്യത്തെ അധ്യാപന ഉദ്ദ്യമം. രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന ബോര്‍ഡിംഗ് സ്കൂളില്‍
സ്കൂളിനുള്ളില്‍ തന്നെ താമസം. ചെന്നധികം ആവും മുന്‍പ് തന്നെ കുഞ്ഞുണ്ണി മാഷുമായി സൗഹൃദത്തില്‍ ആയി. വളരെ രസികനായ ഒരു കൊല്ലംകാരന്‍. ആള് മലയാളം എം എ. പഠിപ്പിക്കുന്നതോ സാമൂഹ്യപാഠം. എന്തോരു വിരോധാഭാസം, അല്ലേ.ആ കുട്ടികളുടെ അവസ്ഥ ഒന്നോര്‍ത്തു നോക്കൂ. സാമൂഹ്യപാഠം പഠിപ്പിക്കാന്‍ കുഞ്ഞുണ്ണി എടുക്കുന്ന തയാറെടുപ്പ് ഐ എ എസ് പ്രിപ്പറേഷനേയും തോല്പ്പിക്കുന്നതാണ്.നാലും അഞ്ചും ഗൈഡുകള്‍ നിരത്തിവെച്ചാണ് നോട്ട് എഴുത്ത്. കുഞ്ഞുണ്ണിയുടെ അധ്യാപനത്തിന്റെ മൊത്തം ക്രെഡിറ്റും രാമലിംഗം പിള്ളക്ക് കൊടുത്തെ മതിയാകൂ.ആ ഡിക്ഷ്ണറി ഇല്ലാരുന്നെങ്കില്‍ താന്‍ എന്ത് ചെയ്തേനെ എന്ന് തമാശായി കുഞ്ഞുണ്ണി തന്നെ പറഞ്ഞു ചിരിക്കാറുണ്ട്. പുതുമുഖമായ എനിക്കന്നു നല്ല ടെന്‍ഷന്‍ ഉണ്ട്.ഇന്നുവരെ ഒരു ട്യൂഷന്‍ പോലും എടുത്തിട്ടില്ല.എന്തായി തീരുമോ ആവോ. സായിപ്പിന്റെ ഭാഷ തരക്കേടില്ലാതെ കൈകാര്യം ചെയ്യാന്‍ കഴിയുന്നത് കൊണ്ട് മാത്രം ഇന്റര്‍വ്യൂ എങ്ങനെയോ പാസ് ആയി. ഇനി...??
അങ്ങനെ ദിവസങ്ങള്‍ കൊഴിഞ്ഞു വീണു.കുട്ടികള്‍ വന്നു തുടങ്ങി. ജൂലൈയോടെ ക്ലാസ്സ് തുടങ്ങി. മൂന്നും നാലും ക്ലാസ്സുകളില്‍ ഇംഗ്ലീഷ് പഠിപ്പിക്കല്‍ ആണെന്റെ ഉദ്യോഗം. ഗ്രാമര്‍ പഠിപ്പിക്കാന്‍ ഞാന്‍ കുഞ്ഞുണ്ണിയെക്കാളേറെ ഗൃ ഹപാഠം ചെയ്തുകൂട്ടി.രാത്രികള്‍ക്ക് നീളം പോരാതായി.ക്ലാസുകളില്‍ ചെന്നിരുന്നു ഞാന്‍ ഉറക്കം തൂങ്ങി. എങ്കിലും കുട്ടികളോടൊപ്പമുള്ള ആ ജീവിതം ഞാന്‍ എന്ജോയ് ചെയ്തു.അടിയില്ല എന്നതാരുന്നു എന്റെ ക്ലാസ്സിന്റെ ഹൈലൈറ്റ്. അങ്ങനെ ഞാന്‍ കുട്ടികള്‍ക്കിടയില്‍ ഏറ്റവും പ്രിയങ്കരനായ സാര്‍ ആയി മാറി.
കുഞ്ഞുണ്ണിയുടെ റൂംമേറ്റ് ബാബു സര്‍ ആണ് ആ സ്കൂളിലെ പ്രഖ്യാപിത ഭീകരന്‍ . കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന അദ്ധ്യാപകന്‍ .കഴുത്തില്‍ രുദ്രാക്ഷവും ചെളാവ് ഷര്‍ട്ടും ഇട്ടു വളരെ അലസമായി ക്ലാസില്‍ വരുന്ന ബാബു സര്‍ ആളൊരു പണ്ഡിതനും രാജ്യ സ്നേഹിയുമാണ്.ആളിന്റെ കോലം കൊണ്ട് തന്നെ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആചാര്യന്‍ എന്ന് വിളിച്ചു. കുട്ടികളെ അനാവശ്യമായി ശിക്ഷിക്കുന്ന സ്വഭാവം. നാലാം ക്ലാസുകാരന്റെ തുടയിലെ മാംസം പിച്ചിയെടുത്ത കേസിലും എട്ടാം ക്ലാസുകാരന്റെ ചന്തി അടിച്ചു പൊട്ടിച്ച കേസിലും മാനേജുമെന്റിന്റെ താമരപത്രം കൈപ്പറ്റുമ്പോ പദ്മശ്രീ കിട്ടിയ സന്തോഷവും അഭിമാനവുമാരുന്നു ആ മുഖത്ത്. സാമൂഹ്യപാഠം പുസ്തകത്തിലെ ഗാന്ധിജിക്ക് മീശ വരച്ച ആറാം ക്ലാസുകാരനെ രാജ്യ ദ്രോഹ കുറ്റം ചുമത്തി ഒന്നരമണിക്കൂര്‍ മുട്ടുകാലില്‍ നിര്‍ത്തി തന്റെ രാജ്യസ്നേഹം അദ്ദേഹം അരക്കിട്ടുറപ്പിച്ചു. പക്ഷേ അദ്ദേഹത്തിന്റെ ഈ കടുത്ത ശിക്ഷാ നടപടികളോട് എനിക്ക് തികഞ്ഞ വിയോജിപ്പാരുന്നു. വളരെ വിജ്ഞാനപ്രദമായിരുന്ന അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍ അമിത കാര്‍ക്കശ്യം കൊണ്ടും അച്ചടക്ക നടപടികള്‍ കൊണ്ടും വേണ്ട രീതിയില്‍ കുട്ടികളില്‍ എത്തിയിരുന്നില്ല, പ്രയോജപെട്ടിരുന്നില്ല.ഒരു ദിലീപ് സിനിമ കാണുന്ന സന്തോഷത്തോടെ എന്റെ കുട്ടികള്‍ ക്ലാസ്സ് ആസ്വദിക്കുമ്പോ, ഹൊറര്‍ സിനിമ കാണുന്ന പേടിയോടെ വിളറിവെളുത്തിരിക്കുകയാവും സാറിന്റെ കുട്ടികള്‍ .
അദ്ദേഹത്തിന്റെ ചെയ്തികളോട് വിയോജിപ്പുകളുണ്ടാരുന്നെങ്കിലും ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. കാര്യങ്ങളിങ്ങനെ ഒക്കെ പോകുമ്പോ സെപ്റ്റംബര്‍ പതിനൊന്
ഒരു ദിവസം രാത്രി ഏറെ വൈകി ആരോ കതകില്‍ മുട്ടുന്നു.
മുറിയില്‍ ഇരുട്ട് കട്ടപിടിച്ചു നിന്നിരുന്നു. മണി ഒന്നൊന്നരയായിട്ടുണ്ടാവും. ഡോര്‍മട്ടരിയിലെ കുട്ടികളില്‍ ആരോ ഉച്ചത്തില്‍ കൂര്‍ക്കം വലിക്കുന്നത് കേള്‍ക്കാം.മുറിയിലേക്ക് കാലെടുത്തു വെച്ചതും ചെവിപൊട്ടുന്നൊരു ആക്രോശം . ആരുടെ കട്ടിലില്‍ നിന്നാണെന്നു ഞാന്‍ ഇരുട്ടില്‍ പരതി.പെട്ടോനൊരു അലറി വിളി...ഞാന്‍ കുതറി പിന്നോട്ട് മാറി..ലൈറ്റ് ഇട്ടു... "പിടിയെടാ....ആ.... *@$@$@ന്‍മാരെയൊക്കെ... അവന്റെ ഒക്കെ @$#*@*$@ത്തേല്‍ തേപ്പുപെ
തീവ്രവാദികള്‍ക്കു ശിക്ഷ വിധിച്ചിട്ടു കിടക്കുന്ന കിടപ്പ് കണ്ടില്ലേ. ചിരി അടക്കാന്‍ കഴിയാതെ ഞാന്‍ കുഞ്ഞുണ്ണിയെ വലിച്ചു മുറിക്കു പുറത്തിട്ടു ആര്‍ത്തു ചിരിച്ചു. പകല്‍ മുഴുവന്‍ ഗൌരവക്കാരനായി നടക്കുന്ന ബാബു സാര്‍ രാത്രിയുടെ അന്ത്യയാമത്തില്‍ കട്ടിലില്‍ കിടന്നു കാട്ടി കൂട്ടിയ പരാക്ക്രമം അവിശ്വസനീയമായിരുന്നു. ആ മനുഷ്യന്‍ രാജ്യത്തെ എത്രമാത്രം സ്നേഹിക്കുന്നുന്ടെന്നും ആ ചിന്തകള്‍ അയാളില്‍ എപ്പോഴും നിറഞ്ഞു നില്‍ക്കുന്നുണ്ടെന്നും ആ ആര്‍ത്തു ചിരിയിലും ഞാന്‍ ഓര്‍ത്തു പോയി.
കൊള്ളാം പ്രദീപേ,
ReplyDeleteബാബു സാറിന്റെ ആക്രോശങ്ങള്‍ ഇത്തിരി കൂടി പോലിപ്പിക്കാമായിരുന്നു.
അനി ക്ലൈമാക്സ് ഒന്ന് കൊഴുപ്പിക്കാന്‍ കഴിയാതെ പോകുന്നു...സജെഷന്‍സ് ഉള്‍ക്കൊണ്ടു ഇമ്പ്രൂവ് ചെയ്യാം....പ്രോത്സാഹിപ്പിക്കുക.....എഴുത്ത് തുടരാമല്ലോ...അല്ലേ....
ReplyDeleteസ്വപ്നത്തില്‍ രോഷം പ്രകടിപ്പിക്കുന്നതാണ് ശരീരത്തിന് നല്ലത് .... :)))
ReplyDeleteനന്നായി എഴുതി ........
:)) thanx rahul
ReplyDeleteവളരെ നന്നായിട്ടുണ്ട്, സ്വപ്നം കാണുന്ന സീന്‍ വായിക്കുമ്പോള്‍ ശരിക്കും ഒരു മുവി കാണുന്ന എഫ്ഫക്റ്റ് ഉണ്ടായിരുന്നു. Keep it up. it's very good pradeep.Congratz my friend, you have future in movie script witer.
ReplyDeleteവിനോദെ ഡാ...അത്രയ്ക്ക് വേണോ.....:))thanx for the comments. will try to improve & learn.
ReplyDeleteGood writing.... keep it up..... alll the best...
ReplyDeleteIt's extraordinary!!! Very good job. Keep it up.
ReplyDeleteഒരു ദിലീപ് സിനിമ കാണുന്ന സന്തോഷത്തോടെ എന്റെ കുട്ടികള്‍ ക്ലാസ്സ് ആസ്വദിക്കുമ്പോ, ഹൊറര്‍ സിനിമ കാണുന്ന പേടിയോടെ വിളറിവെളുത്തിരിക്കുകയാവും സാറിന്റെ കുട്ടികള്‍ . അപ്പോൾ , നല്ലൊരു അധ്യാപകൻ കൂടിയാണല്ലേ
ReplyDelete